ADVERTISEMENT

ന്യൂഡൽഹി∙ ജഡ്ജിമാരുടെ സ്ഥലംമാറ്റങ്ങളെച്ചൊല്ലിയുള്ള വിമര്‍ശനങ്ങളെ തള്ളി സുപ്രീംകോടതി കൊളീജിയം. മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചും, മതിയായ കൂടിയാലോചനകള്‍ക്കും ശേഷമാണ് സ്ഥലംമാറ്റങ്ങള്‍ നടപ്പിലാക്കിയത്. മികച്ച നീതിനിര്‍വഹണം മാത്രമാണ് താല്‍പര്യമെന്നും കൊളീജിയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സ്ഥലംമാറ്റങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ ചിലപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. അത്യാവശ്യമാണെങ്കില്‍ കാരണങ്ങള്‍ പുറത്തുവിടുന്നതിന് മടിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ച് തമിഴ്നാട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമണി രാജിവച്ചിരുന്നു. ഇതിന് ശേഷം ആദ്യമായാണ് കൊളീജിയം നിലപാട് വ്യക്തമാക്കുന്നത്.

ഓഗസ്റ്റ് 28നാണ് ജസ്റ്റിസ് താഹില്‍രമണി‌യെ മേഖാലയ ഹൈക്കോടതിയിലേക്ക് സ്ഥാലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നത്. സെപ്റ്റംബർ മൂന്നിന് തീരുമാനം പുനപ്പരിശോധിക്കണമെന്ന് താഹില്‍രമണി‌ കൊളീജിയത്തോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് സംബന്ധിച്ച് സെപ്റ്റംബർ ആറിന് ഇറക്കിയ ഉത്തരവിൽ സ്ഥലം മാറ്റത്തിൽ ഉറച്ചു നിൽക്കുന്നതായും മികച്ച നീതിനിർവഹണത്തിന് ഇത് അത്യാവശ്യമാണെന്നും കൊളീജിയം പറഞ്ഞു. ഇതേത്തുടർന്ന് താഹിൽരമണി രാജിവച്ചു.

താഹിൽ രമണിയെ മേഘാലയ ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകർ സുപ്രീം കോടതിക്കു കത്തയച്ചിരുന്നു. എന്നാൽ കൊളീജിയം ഇതു തള്ളുകയായിരുന്നു. മേഖാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ. കെ. മിത്തലാണ് താഹിൽരമണിയ്ക്കു പകരം മദ്രാസ് ഹൈക്കോടതിയിൽ എത്തുക. സ്ഥലംമാറ്റ ഉത്തരവുകൾ കേന്ദ്ര സർക്കാരിന്റെ അറിയിപ്പിനായി കാത്തുകിടക്കുകയാണ്.

English Summary : Tahilramani transfer: SC collegium not to disclose reasons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com