ADVERTISEMENT

ന്യൂഡൽഹി ∙ ഇടക്കാല അധ്യക്ഷയായി നിയമിതയായി കഷ്ടിച്ച് ഒരു മാസമാകുമ്പോൾ കോൺഗ്രസിനു മാർഗനിർദേശങ്ങളുമായി സോണിയ ഗാന്ധി. സമൂഹമാധ്യമങ്ങളിൽ മാത്രം സജീവമായി ഇടപെട്ടാൽ പോരാ, പ്രവർത്തകർ ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങണം. ജനാധിപത്യം ഏറ്റവും ആപത്തു നേരിടുന്ന കാലമാണിതെന്നും സോണിയ ഓർമിപ്പിച്ചു. കോൺഗ്രസിന്റെ ആഭ്യന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

‘2019ലെ ജനവിധിയിലൂടെ കൈവന്ന അധികാരത്തെ ദുരുപയോഗിക്കുകയാണു ബിജെപി. ജനാധിപത്യം ഏറ്റവും ആപത്കരമായ ഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്. ഇപ്പോഴത്തേതു പോലുള്ള ഭീഷണി ജനാധിപത്യത്തിനു മുൻപുണ്ടായിട്ടില്ല. ഇതിനെ കോൺഗ്രസ് ഭയമില്ലാതെ നേരിടണം. ഗ്രാമ, നഗര ഭേദമില്ലാതെ പാർട്ടി പൊരുതണം. ഇടപെടലുകളും സാന്നിധ്യവും സമൂഹമാധ്യമത്തിൽ മാത്രമൊതുക്കരുത്. ജനങ്ങളുമായി പാർട്ടി നേരിട്ടു ബന്ധം സ്ഥാപിക്കുന്നതു പ്രധാനമാണ്’ – സോണിയ പറഞ്ഞു.

English Summary: "Not Enough To Be Aggressive On Social Media": Sonia Gandhi To Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com