ADVERTISEMENT

തിരുവനന്തപുരം ∙ മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ഹോട്ടൽ മുറിയിൽ സുഹൃത്തുക്കളുടെ കുത്തേറ്റു യുവാവ് മരിച്ചു. തമ്പാനൂർ എസ്എസ് കോവിൽ റോഡിലെ ഹോട്ടലിലാണു സംഭവം. പൂജപ്പുര സ്വദേശി ശ്രീനിവാസനാണു മരിച്ചത്. ഇയാളുടെ സുഹൃത്തുക്കളായ ഗിരീഷ്, സന്തോഷ് എന്നിവരെ തമ്പാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. മദ്യപാനത്തിനിടെ വാക്കുതർക്കമുണ്ടായപ്പോൾ സുഹൃത്തുകൾ ബിയർ കുപ്പി ഉപയോഗിച്ച് ശ്രീനിവാസനെ കുത്തുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. ഹോട്ടല്‍ ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധർ എത്തി പരിശോധന നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com