ADVERTISEMENT

കോഴിക്കോട്∙ കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയിൽ കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു.

മലപ്പുറം കൊണ്ടോട്ടിക്കു സമീപം പുത്തൂർപള്ളിക്കൽ അമ്പലാടത്ത് വീട്ടിൽ ആഷിക്കിനെയാണ് (22) ഇന്നലെ ഉച്ചയോടെ കാണാതായത്. പള്ളിക്കലിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരനായ ആഷിക് കടയുടമയുടെ മകനും സഹപ്രവർത്തകർക്കുമൊപ്പം ഓണാഘോഷത്തിനായി വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ പുഴയിൽ കുളിക്കാനിറങ്ങുകയായിരുന്നു. 

 ഇരുവഞ്ഞിയിലെ കുത്തൊഴുക്കിൽ തിരച്ചിൽ ദുഷ്കരമാണ്. യുവാവിനെ കാണാതായ കടവിന് ഒരു കിലോമീറ്റർ താഴെയാണ് അരിപ്പാറ വെള്ളച്ചാട്ടം. തിരച്ചിലിന് കയാക്കിങ് വിദഗ്ധരെ ഇറക്കാനും രക്ഷാസംഘം ശ്രമിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com