ADVERTISEMENT

ന്യൂഡൽഹി∙ ഐഎൻഎക്സ് മീഡിയ കേസില്‍ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിനു തിരിച്ചടി. ചിദംബരത്തിന്റെ കീഴടങ്ങൽ അപേക്ഷ സിബിഐ കോടതി തള്ളി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ കീഴടങ്ങാൻ അനുവദിക്കണം എന്ന അപേക്ഷയാണു തള്ളിയത്. ചിദംബരം അടുത്ത വ്യാഴാഴ്ച വരെ തിഹാർ ജയിലിൽ തുടരേണ്ടി വരും.

19–ാം തീയതി വരെ ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ ചിദംബരത്തിനു കീഴടങ്ങേണ്ടതുണ്ടെന്നു കാണിച്ച് അഭിഭാഷകർ കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ മറുപടി ആവശ്യപ്പെട്ടു കോടതി നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കത്തയച്ചിരുന്നു. കേസിൽ കസ്റ്റഡിയിൽ എടുക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഇഡിയുടെ വാദം. ഇത് അംഗീകരിച്ചാണ് കോടതിയുടെ നടപടി.

English Summary: P Chidambaram to remain in jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com