ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ വരുംദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ആലപ്പുഴ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ 17–ാം തിയതി എല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കു കടലിൽ പോകുന്നതിനു തടസ്സമില്ല. എന്നാൽ, തെക്കു പടിഞ്ഞാറു ദിശയിൽ ശക്തമായ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ അറബിക്കടലിന്റെ മധ്യ പടിഞ്ഞാറ് തെക്കു പടിഞ്ഞാറു മേഖലയിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും നിർദേശമുണ്ട്. 

 

ഇടവപ്പാതി 14 ശതമാനം കൂടുതൽ ലഭിച്ചിട്ടുണ്ട്. ജൂൺ 1 മുതൽ ഇന്നലെ വരെയുള്ള കണക്കു പ്രകാരം, കേരളത്തിൽ ലഭിച്ച മഴ 14 ശതമാനം അധികമാണ്. 1894 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 2153 മില്ലിമീറ്റർ മഴ പെയ്തു. പാലക്കാട് ജില്ലയിൽ ശരാശരിയേക്കാൾ 42 ശതമാനം അധികം മഴ ലഭിച്ചു. കോഴിക്കോട്ട് 38 ശതമാനവും മലപ്പുറത്ത് 23 ശതമാനവും അധികം മഴ പെയ്തു. അതേസമയം, വയനാട്ടിൽ ഇപ്പോഴും മഴ ശരാശരിയേക്കാൾ 4 ശതമാനം കുറവാണ്.

English Summar: Rainfall decrease in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com