ADVERTISEMENT

ഇടുക്കി∙ തൊടുപുഴയിൽ മദ്യശാലയിൽ എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമം. പുലർച്ചെ ഒരുമണിക്കു ശേഷം മദ്യം നൽകാത്തതിനെ തുടർന്ന് ബാർ ജീവനക്കാരനെ കയ്യേറ്റം ചെയ്തു. എസ്എഫ്ഐ ഇടുക്കി ജില്ലാഭാരവാഹികളായ നാലുപേരാണ് ആക്രമണം നടത്തിയത്. ബാറിൽ നിന്നും പണം കവർന്നതായും പരാതിയുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിനു ലഭിച്ചു.

പുലർച്ചെ ഒരു മണിക്കു ശേഷമെത്തിയ സംഘം മദ്യം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ സമയത്തു മദ്യം നൽകാനാവില്ലെന്നു റിസപ്ഷനിസ്റ്റായ ബോണ എന്നയാൾ പറഞ്ഞു. ഇതോടെ നാലംഗ സംഘം അതിക്രൂരമായി മർദിക്കുകയായിരുന്നു. രണ്ടു പേർ പിടിച്ചു വച്ച ശേഷം മറ്റുള്ളവർ മർദിച്ചു. ഇതിനിടെ ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന 22000 രൂപയും സംഘം തട്ടിയെടുത്തു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com