ADVERTISEMENT
ദിണ്ടിഗൽ∙ തമിഴ്നാട്ടില്‍ ദിണ്ടിഗലിനു സമീപം വാടിപ്പെട്ടിയില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശനൂര്‍ സ്വദേശികളായ അമ്മയും രണ്ടുമക്കളും ഉൾപ്പെടെയാണു മരിച്ചത്. കുറ്റിപ്പുറത്ത് നിന്ന് ഏര്‍വാടിയിലേക്ക് തീര്‍ഥാടനത്തിന് പോയ സംഘത്തിന്റെ വണ്ടിയിലേക്ക് കര്‍ണാടക റ‍ജിസ്ട്രേഷനുള്ള വാഹനം ഇടിച്ചുകയറുകയായിരുന്നു. പേരശന്നൂര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദലിയുടെ ഭാര്യ റസീന, മകന്‍ ഫസല്‍, മകള്‍ സഹന, കുറ്റിപ്പുറം സ്വദേശി ഖിളര്‍ എന്നിവരാണ് മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com