ADVERTISEMENT

കൊച്ചി ∙ മരട് ഫ്ലാറ്റ് കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ പുതിയ റിപ്പോർട്ട് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപസമിതിക്കു തെറ്റുപറ്റിയെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകണം. പുതിയ റിപ്പോർട്ട് നൽകാൻ അനുമതി വാങ്ങണം. മരടില്‍ സമരം നടത്തുന്ന ഫ്ലാറ്റ് ഉടമകളെ സന്ദർശിക്കുകയായിരുന്നു ചെന്നിത്തല.

ഫ്ലാറ്റ് പൊളിക്കാൻ തയാറാണെന്ന സത്യവാങ്മൂലമല്ല ചീഫ് സെക്രട്ടറി നൽകേണ്ടത്. സർക്കാർ ഇരകൾക്കൊപ്പമല്ലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മരടിലെ ഫ്ലാറ്റ് ഉടമകള്‍ തെറ്റുകാരല്ല. ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ സ്വരൂപിച്ചാണു മിക്കവരും ഫ്ലാറ്റുകള്‍ വാങ്ങിയത്. ഇതു നഷ്ടപ്പെട്ടാല്‍ ജീവിതം തന്നെ നഷ്ടപ്പെട്ടു പോകുന്നവരാണു പലരും.

കയറിക്കിടക്കാന്‍ മിക്കവര്‍ക്കും വേറെ കിടപ്പാടമില്ല. ഫ്ലാറ്റുകള്‍ നിര്‍മിച്ചവരും അതിന് അനുമതി നല്‍കിയവരും വരുത്തി വച്ച തെറ്റിനു താമസക്കാരെ ശിക്ഷിക്കുന്നതു ശരിയല്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഹൈബി ഈഡൻ എംപി, മുൻ മന്ത്രി കെ.ബാബു തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം മരടിലെ ഫ്ലാറ്റുകൾ സന്ദർശിച്ചു.

വിഡിയോ കാണാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com