ADVERTISEMENT

കോഴിക്കോട്∙ റോയൽ എൻഫീൽഡിന്റെ ഷോറൂമിൽ നിന്ന് പുത്തൻ ബുള്ളറ്റും 1.60 ലക്ഷം രൂപയും മോഷ്ടിച്ചു. ഫ്രാൻസിസ് റോഡിൽ ഗ്രാൻഡ് ഓഡിറ്റോറിയത്തിന്റെ എതിർവശം പ്രവർത്തിക്കുന്ന ബ്ളൂമൗണ്ടൻ ഓട്ടോസിന്റെ ഷോറൂമിലാണ് പുലർച്ചെ മൂന്നരയോടെ മോഷണം നടന്നത്. വാതിൽക്കലെ സിസിടിവി ക്യാമറ മറയ്ക്കാൻ മോഷ്ടാവ് ശ്രമിച്ചിരുന്നെങ്കിലും കടയ്ക്കുള്ളിലും പുറത്തുമുള്ള ക്യാമറകളിൽ കൃത്യമായി കുടുങ്ങി. 

മേശയ്ക്കുള്ളിൽ നിന്നു പണം മോഷ്ടിച്ച് ബാഗിലാക്കുന്നതിന്റെയും ബുള്ളറ്റുമായി ഗേറ്റ് കടന്നു പോകുന്നതിന്റെയും ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ടൗൺ പൊലീസിൽ പരാതി നൽകി. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ എത്തി. മണം പിടിച്ച നായ ഒന്നര കിലോമീറ്റർ അകലെ ജംക്‌ഷനിൽ എത്തി മടങ്ങി. അവിടെ ബൈക്ക് വളഞ്ഞു പോയതിന്റെ ടയർ പാടുകൾ ഉണ്ടായിരുന്നു. ക്ലാസിക് 350 എക്സ് ബുള്ളറ്റാണ് മോഷ്ടിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com