ADVERTISEMENT

കൊച്ചി∙ പാലാരിവട്ടം പാലം നിർമാണത്തിന് മുൻകൂർ പണം നൽകിയത് ആർബിഡിസികെയുടെ അന്നത്തെ എംഡിയുടെ ശുപാർശയിൽ മന്ത്രിയുടെ ഉത്തരവിൻമേലാണെന്ന് പാലം നിർമാണ അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ്. റിമാൻഡ് കാലാവധി അവസാനിക്കാനിരിക്കെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴാണ് മാധ്യമങ്ങളോട് സൂരജിന്റെ വെളിപ്പെടുത്തൽ. ടി.ഒ സൂരജ് ഉൾപ്പടെയുള്ളവരുടെ റിമാൻഡ് കാലാവധി കോടതി ഒക്ടോബർ മൂന്നുവരെ നീട്ടി.

മന്ത്രിക്കെതിരെ നേരത്തെ ഉന്നയിച്ച ആരോപണം അദ്ദേഹം ആവർത്തിച്ചു. തനിക്കു മുമ്പ് അഞ്ചു പേർ കണ്ട ഫയലാണ് മുന്നിലെത്തിയത്. ആർബിഡിസി എംഡിയുടെ ശുപാർശയിലാണ് മന്ത്രി പണം അനുവദിക്കാൻ ഉത്തരവിട്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആർബിഡിസികെയുടെ ചുമതലയിലുണ്ടായിരുന്ന മുഹമ്മദ് ഹനീഷിന് പങ്കുണ്ടെന്നാണോ പറയുന്നത് എന്നു ചോദിച്ചപ്പോൾ പേരു താൻ പറയുന്നില്ല, ആരാണ് അന്നത്തെ എംഡി എന്ന് നിങ്ങൾ പരിശോധിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. 

പാലം നിർമാണത്തിനുള്ള മൊബൈലൈസേഷൻ ഫണ്ട് പലിശ രഹിതമായി അനുവദിച്ചത് മന്ത്രിയായിരുന്നു. മന്ത്രിയുടെ ഉത്തരവിന്റെ രേഖകൾ ഫയലിൽ ഉണ്ട്. എന്നാൽ താൻ ഇടപെട്ടാണ് 8.25 കോടി രൂപയ്ക്ക് 7 ശതമാനം പലിശ ഈടാക്കാൻ തീരുമാനിച്ചത്. പണം അഡ്വാൻസായി നൽകിയതിൽ ക്രമക്കേടില്ല, ഇടപ്പള്ളിപ്പാലം നിർമാണത്തിന് ഇ. ശ്രീധരന് 25 ലക്ഷം രൂപ അഡ്വാൻസായി നൽകിയിരുന്നു. അതിനു മുമ്പ് സിൽക്കിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പലിശ ഈടാക്കാൻ നിർദേശിച്ചതാണ് താൻ ചെയ്ത കുറ്റമെങ്കിൽ എന്തു വേണമെങ്കിലും ചെയ്തോളു എന്നും അദ്ദേഹം മാധ്യമങ്ങളു പറഞ്ഞു. ആർബിഡിസികെ മുൻ എജിഎം എം.ടി. തങ്കച്ചൻ, ആർഡിഎസ് എംഡി സുമിത് ഗോയൽ, കിറ്റ്കോ മുൻ ജനറൽ മാനേജർ ബെന്നി പോൾ തുടങ്ങിയവരും വിജിലൻസ് കസ്റ്റഡിയിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com