ADVERTISEMENT

പാലാ∙ പാലാ പോളിങ് ദിനത്തിലും പുകഞ്ഞുകത്തി  കേരള കോൺഗ്രസിലെ  തര്‍ക്കങ്ങള്‍.  കെ.എം മാണിയുടെ പിന്തുടർച്ച അവകാശം  ജോസഫ് വിഭാഗത്തിനാണെന്ന  ജോയ് എബ്രഹാമിന്റെ പ്രസ്താവനയാണ് വിവാദമായത്. ഇതിനെതിരെ പരാതിയുമായി ജോസ് കെ. മാണി യുഡിഎഫ് നേതൃത്വത്തെ സമീപിച്ചതിനു പിന്നാലെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ പി.ജെ.ജോസഫിനെ അതൃപ്തി അറിയിച്ചു.

കെ എം മാണിയുടെ രാഷ്ട്രീയ പിന്തുടർച്ച അവകാശം   ഒരു കുടുംബത്തിന് അവകാശപ്പെട്ടതല്ലെന്ന് ജോയ് എബ്രഹാം  തുറന്നടിച്ചു. കെ.എം മാണിയുടെ തന്ത്രങ്ങളുടെ സ്ഥാനത്തു ഇപ്പോൾ കുതന്ത്രങ്ങളാണ് ഭരിക്കുന്നത്‌. 

പക്വതയില്ലാത്ത നേതൃത്വമാണ്  ജോസ് കെ മാണി വിഭാഗം.  ഇവർ ദുരഭിമാനം മൂലം രണ്ടില ചിഹ്നം പോലും നഷ്ടപ്പെടുത്തി. ഇത്  തിരഞ്ഞെടുപ്പിലും  പ്രതിഫലിക്കുമെന്ന് ജോസഫ് വിഭാഗം കുറ്റപ്പെടുത്തി. ജോയ് എബ്രഹാമിന്റെ വാദങ്ങൾ തെറ്റാണെന്നും, യുഡിഎഫ് വിജയം ഉറപ്പാണെന്നും  ഉമ്മൻചാണ്ടി പറഞ്ഞു. പോളിങ് ദിവസം വിവാദ പ്രസ്താവനകൾ ഇറക്കിയത് അനുചിതമാണെന്ന് യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂരും പ്രതികരിച്ചു. 

English Sumamry: Pala Election Contriversy

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com