ADVERTISEMENT

ന്യൂഡല്‍ഹി∙ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും തിഹാര്‍ ജയിലിലെത്തി മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സന്ദര്‍ശിച്ചു. ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ അറസ്റ്റിലായ ചിദംബരം സെപ്റ്റംബര്‍ 5 മുതല്‍ ജയിലിലാണ്.

ചിദംബരത്തെ മകന്‍ കാര്‍ത്തി ചിദംബരവും രാവിലെ ജയിലിലെത്തിയിരുന്നു. കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും ചിദംബരത്തെ സന്ദര്‍ശിച്ചിരുന്നു. ജയിലില്‍ കഴിയുമ്പോഴും സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ചിദംബരം സമൂഹമാധ്യമങ്ങളില്‍ കൂടി ഉന്നയിക്കുന്നത്. കഴിഞ്ഞയാഴ്ച ഡല്‍ഹി കോടതി ചിദംബരത്തിന്റെ കസ്റ്റഡി ഒക്‌ടോബര്‍ 3 വരെ നീട്ടി. 

English Summary: Sonia Gandhi, Manmohan Singh In Tihar Jail To Meet P Chidambaram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com