ADVERTISEMENT

പനജി ∙ സിഐഐയുടെ 2019 ലെ മികച്ച ഡിസൈൻ എക്സലൻസ് പുരസ്കാരം മനോരമ ഇയർബുക് ഓൺലൈന്. രാജ്യത്തെ നിരവധി പ്രസിദ്ധീകരണങ്ങളെ പിന്നിലാക്കിയാണ് രൂപകൽപനയുടെ മികവിൽ മനോരമ ഇയർബുക് ഒന്നാമതെത്തിയത്.

ഉപയോക്താക്കൾക്കും ഗാർഹിക, വ്യക്തിഗത ആവശ്യങ്ങൾക്കും സംവേദന മികവുള്ള രൂപകൽപ്പന ഒരുക്കിയതിനാണ് പുരസ്കാരം. മനോരമ ഇയർബുക് ഓൺലൈന്റെ ഡിസൈൻ നിർവഹിച്ച തിങ്ക് ഡിസൈൻ കൊളാബറേറ്റിവ് പ്രതിനിധികൾ ഗോവ ഗവർണർ മൃദുല സിൻഹയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

manorama-year-book-cii-design-excellence-award-2019

ഓരോ ദിവസത്തെയും ആനുകാലിക സംഭവങ്ങൾ ഉൾപ്പെടെ സമഗ്രമായ വിവരങ്ങളാണ് മലയാള മനോരമ ഇയർ ബുക്കിന്റെ ഓൺലൈൻ പതിപ്പിലുള്ളത്. പ്രതിദിന ക്വിസ്, മത്സരാർഥികൾക്കായി മോക് ടെസ്റ്റുകൾ, ഇന്ത്യയെയും മറ്റു വിദേശ രാജ്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ, മത്സര പരീക്ഷകൾക്കായുള്ള പൊതുവിജ്ഞാന കുറിപ്പുകൾ, ഓരോ മേഖലയിലുമുള്ള വിദഗ്ധരുടെ ലേഖനങ്ങൾ എന്നിവയും www.manoramayearbook.in എന്ന വെബ്സൈറ്റിലുണ്ട്. ഇയർ ബുക്ക് വാങ്ങുന്നവർക്കു പ്രവേശനം ലഭിക്കുന്ന വിധത്തിലാണ് വെബ്സൈറ്റിന്റെ പ്രവർത്തനം.

English Summary: Manorama year book wins CII Design Excellence Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com