ADVERTISEMENT

പാലാ∙ പാലായിൽ ജോസ്  ടോമിനു ജയസാധ്യതയില്ലെന്നു യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നതായി പി.ജെ . ജോസഫ്. ജയിപ്പിച്ചോളാമെന്നായിരുന്നു യോഗത്തിൽ ജോസ് കെ. മാണിയുടെ മറുപടി. തോൽവിയുടെ പൂർണ ഉത്തരവാദിത്തവും ജോസ് കെ. മാണിക്കാണ്. അത് കേരളാ കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കേണ്ടതില്ല. യഥാർഥ ഉത്തരവാദിയെ യുഡിഎഫ് കണ്ടെത്തണമെന്നും പി.ജെ ജോസഫ് പറഞ്ഞു. 

പക്വതയില്ലായ്മ ചിലരുടെ പിടിവാശിയും പ്രസ്താവനകളുമാണെന്നായിരുന്നു  ജോസ് കെ മാണിയുടെ പ്രതികരണം. ഉപതിരഞ്ഞെടുപ്പു വരുന്നതിനാൽ കൂടുതൽ പ്രതികരിക്കാനില്ല. സ്ഥാനാർഥി നിർണയം മുതൽ ആരാണു പ്രസ്താവനകൾ നടത്തിയതെന്നും ജോസ് കെ. മാണി ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com