ADVERTISEMENT

കൊച്ചി ∙ ശ​ബ​രി​മ​ല​യ​ട​ക്കം പ്ര​മു​ഖ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ തി​ര​ക്കു നി​യ​ന്ത്രി​ക്കാനും സുരക്ഷയൊരുക്കാനും ആ​രാ​ധ​നാ​ല​യ സം​ര​ക്ഷ​ണ സേ​ന രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നു ഡി​ജി​പി ലോ​ക്നാ​ഥ് ​ബെ​ഹ്റ. പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്ന പൊ​ലീ​സ് സം​ഘ​ട​നാ ​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണു ആരാധനാലയങ്ങൾക്ക് ‘തി​രു​പ്പ​തി മോ​ഡ​ൽ’ സുരക്ഷ കേ​ര​ള​ത്തി​ലും ന​ട​പ്പാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​യ​ർ​ന്ന​ത്.

പ​ദ്ധ​തിയുടെ വി​ശ​ദാം​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഡിജി​പി ഉ​ട​ൻ സ​ർ​ക്കാ​രിനു ക​ത്തു ന​ൽ​കും. സം​സ്ഥാ​ന ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് (എ​സ്​ഐ​എ​സ്​എ​ഫ്) രൂ​പ​വ​ത്​​ക​രി​ച്ച​തു പോ​ലെ ‘ആ​രാ​ധ​നാ​ല​യ സം​ര​ക്ഷ​ണ സേ​ന’ രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. നി​ല​വി​ൽ പ​ള​നി, തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലും വ​ട​ക്കേ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളി​ലും ഇ​ത്ത​രം സേ​ന​ക​ളെ അ​ത​തു സം​സ്ഥാ​ന​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തെ സ്​​റ്റേ​ഷ​നു​ക​ളി​ൽ മ​തി​യാ​യ പൊ​ലീ​സു​കാ​രി​ല്ലാ​ത്ത​പ്പോ​ഴാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്കു​ന്ന​ത്. യു​വ​തീ​പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അം​ഗ​ബ​ലം വ​ർ​ധി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. ഇ​തോ​ടെ സ്​​റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ന്ന​താ​യും ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ അ​മി​ത​ ജോ​ലി​ഭാ​ര​ത്താ​ൽ വ​ല​യു​ന്ന​താ​യും അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ യോഗത്തിൽ അഭിപ്രായപ്പെട്ടു.

sabarimala-nikhil-kumba-pooja1

ഗു​രു​വാ​യൂ​ർ ഉ​ൾ​പ്പെ​ടെ ഒട്ടേറെ അ​മ്പ​ല​ങ്ങ​ളി​ലും ചി​ല പ​ള്ളി​ക​ളി​ലും സേ​ന​യെ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്. ദി​വ​സ​വും രാ​വി​ലെ എ​ട്ടി​നു​ യൂ​ണി​റ്റ് എ​സ്​പി​മാ​ർ ന​ട​ത്തു​ന്ന സ്​​റ്റേ​ഷ​ൻ അ​വ​ലോ​ക​നം പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് നി​രീ​ക്ഷി​ക്കാ​നും തീ​രു​മാ​ന​മാ​യി. എ​സ്​പി​മാ​രു​ടെ മോ​ശം പെ​രു​മാ​റ്റം കീ​ഴു​ദ്യോ​ഗ​സ്ഥ​രെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​ന്നു​വെ​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണിത്. പൊ​ലീ​സ് ആ​സ്ഥാ​നത്തെ ഐ​ജി നാ​ഗ​രാ​ജി​നാ​ണു ചു​മ​ത​ല. എ​ല്ലാ സ്​​റ്റേ​ഷ​നു​ക​ളി​ലും ചി​ല ഡ്യൂ​ട്ടി​ക​ൾ എട്ടു മ​ണി​ക്കൂ​ർ ആ​ക്കാ​നും ധാ​ര​ണ​യാ​യി.

പാ​റാ​വ്, പ​ട്രോ​ളി​ങ്, സ്​​റ്റേ​ഷ​ൻ എ​മ​ർ​ജ​ൻ​സി ഡ്യൂ​ട്ടി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ എട്ടു ​മ​ണി​ക്കൂ​റാ​യി ചു​രു​ക്കു​ന്ന​ത്. വി​ജി​ല​ൻ​സ്, എ​സ്​സി​ആ​ർ​ബി, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ തു​ട​ങ്ങി സ്പെ​ഷ​ൽ യൂ​നി​റ്റു​ക​ളി​ൽ അഞ്ചു വ​ർ​ഷ​മാ​യി ജോ​ലി​ചെ​യ്യു​ന്ന​വ​രെ തി​രി​കെ സ്​​റ്റേ​ഷ​ൻ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്കും. ഒൻപതു മാ​സ​ത്തെ പൊ​ലീ​സ് പ​രി​ശീ​ല​ന ​കാ​ല​യ​ള​വി​ൽ ഒ​രു​മാ​സം സ്​​റ്റേ​ഷ​ൻ പ​രി​ശീ​ല​ന​മായിരിക്കും.

English Summary: DGP recommends Special Security Force for pilgrimage destinations, Sabarimala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com