ADVERTISEMENT

ന്യൂഡൽഹി ∙ ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുള്ള വിധി പുറപ്പെടുവിച്ചശേഷം ഭീഷണി ഉണ്ടായതായി സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്. സമൂഹമാധ്യമങ്ങൾ വഴിയാണ് വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണി സന്ദേശങ്ങളും പ്രചരിച്ചത്. യുവതീപ്രവേശം അനുവദിച്ചുള്ള വിധിയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. വിധി പ്രസ്താവിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢ്.

മുംബൈയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയാണു ചന്ദ്രചൂഢിന്‍റെ വെളിപ്പെടുത്തല്‍. ‘സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി ഭീഷണികളും അധിക്ഷേപകരമായ സന്ദേശങ്ങളും പ്രചരിച്ചു. സമൂഹ മാധ്യമങ്ങളിലൊന്നും അക്കൗണ്ടുകളില്ല. ഓഫിസ് ജീവനക്കാര്‍ വഴിയാണ് ഇതേക്കുറിച്ച് അറിഞ്ഞത്. ഒരിക്കലും സമൂഹമാധ്യമങ്ങളില്‍ പ്രവേശിക്കരുതെന്ന് ജീവനക്കാര്‍ ഉപദേശിച്ചു.’– ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു 

വിമര്‍ശനങ്ങള്‍ ജനാധിപത്യത്തിന്‍റെ ഭാഗമാണ്. അവയെ നേരിടാന്‍ ജഡ്ജിമാര്‍ തയാറാകണം. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജന വിധിയോടു ബഹുമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിധി ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ചിലും ജസ്റ്റിസ് ചന്ദ്രചൂഢ് അംഗമാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടുത്തമാസം വിരമിക്കുന്ന സാഹചര്യത്തില്‍ പുനഃപരിശോധന ഹര്‍ജികളില്‍ ഉടന്‍ ഉത്തരവുണ്ടാകുമെന്നു പ്രതീക്ഷിക്കുമ്പോഴാണു ജസ്റ്റിസ് ചന്ദ്രചൂഢിന്‍റെ പ്രസ്താവനയെന്നതു ശ്രദ്ധേയം.

English Summary: A year after Sabarimala verdict, Justice DY Chandrachud reveals he received vile threats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com