ADVERTISEMENT

ന്യൂഡൽഹി ∙ ഏറ്റവും കൂടുതൽ കാർബൺ ബഹിർഗമനം നടത്തുന്ന ലോകനേതാവ് ആരാണ്? രാഷ്ട്രത്തലവന്മാരുടെ 2018ലെ വിമാനയാത്രകൾ അടിസ്ഥാനമാക്കി പ്രമുഖ മാർക്കറ്റ് റിസർച് പോർട്ടൽ സ്റ്റാറ്റിസ്റ്റ ആണ് കൗതുകകരമായ കണക്ക് പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ആണ് ഏറ്റവുമധികം കാർബൺ ഡയോക്സൈഡ് ബഹിർഗമനം നടത്തിയത്– 14,442 ടൺ!

ജി20 രാജ്യങ്ങളിലെ ഭരണാധിപന്മാരാണ് അന്തരീക്ഷത്തിലെ കാർബൺ അളവ് കൂട്ടുന്നതിൽ മുന്നിൽ. 10 പേരുടെ പട്ടികയിൽ ആബെയ്ക്കാണ് ഒന്നാം സ്ഥാനം. വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നതിൽ സജീവമായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനം ഏഴാമതാണ്; 7477 ടൺ. ആബെയ്ക്കു പിന്നിൽ 11,487 ടണ്ണുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് രണ്ടാമത്. 11,461 ടണ്ണുമായി ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജെ ഇൻ ആണ് മൂന്നാമത്.

PUTIN-XI-JINPING
ഷി ചിൻപിങ്, വ്ളാഡിമിർ പുടിൻ.

ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ് (8280 ടൺ), ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ (7645 ടൺ), റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ (7616 ടൺ), ജർമൻ ചാൻസലർ അംഗല മെർക്കൽ (7325 ടൺ), ഇറ്റലി പ്രധാനമന്ത്രി ജൂസപ്പെ കോണ്ടി (6394 ടൺ), തുർക്കി പ്രസിഡന്റ് റസിപ് തയ്യിപ് എർദോഗൻ (5088 ടൺ) എന്നിവരാണു പട്ടികയിലുള്ള മറ്റുള്ളവർ. ട്രംപിനേക്കാളും ദൂരം (1‌.75 ലക്ഷം കിലോമീറ്റർ) സ്പാനിഷ് പ്രധാനമന്ത്രിമാർ ഇക്കാലത്തു സഞ്ചരിച്ചെങ്കിലും ചെറിയ വിമാനങ്ങൾ ഉപയോഗിച്ചതിനാൽ കാർബൺ ബഹിർഗമനത്തിന്റെ അളവ് കുറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary: Which World Leaders are Producing the Most CO2?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com