ADVERTISEMENT

കോഴിക്കോട്∙ താമരശ്ശേരി കൂടത്തായിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉൾപ്പെടെയുള്ള ആറു പേർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ. മരിച്ച റോയ് മാത്യുവിന്റെ ഭാര്യയായിരുന്ന ജോളി, ഇവർക്ക് സയനൈഡ് എത്തിച്ചുനൽകിയ ബന്ധു മാത്യു, സയനൈഡ് നൽകിയ സ്വർണപ്പണിക്കാരൻ പ്രജുകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന അന്വേഷണത്തിനൊടുവിലാണ് ജോളിയെ ക്രൈംബ്രാഞ്ച്  അറസ്റ്റ് ചെയ്തത്. 

ജോളിയുടെ മൊഴിയനുസരിച്ചാണ് ബന്ധു മാത്യുവിനെ കസ്റ്റഡിയിലെടുത്തത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി ഉള്‍പ്പെടെ ആറുപേരാണ് മരിച്ചത്. സ്വത്തുതര്‍ക്കമെന്നായിരുന്നു ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പ്രതികരണം. അന്വേഷണത്തോട് സഹകരിക്കുമെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഷാജു പറഞ്ഞു. ഭാര്യയുടെ പങ്ക് എന്തെന്ന് അന്വേഷിക്കട്ടെയെന്നും ഷാജു പറഞ്ഞു. തന്നെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. മുക്കത്തും താമരശ്ശേരിയിലും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പോയതായിരുന്നു. ജോളിക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല എന്ന മറുപടിയാണ് നല്‍കിയത്. താൻ അധ്യാപകനാണെന്നും തനിക്ക് കള്ളം പറയേണ്ട കാര്യമില്ലെന്നും ഷാജു പറഞ്ഞു.

ഇടുക്കി കട്ടപ്പന സ്വദേശിനായ ജോളി മരിച്ച  ടോം തോമസിന്റെയും അന്നമ്മയുടെയും നാലുമക്കളിൽ മൂത്തയാളായ റോയി തോമസിന്റെ ഭാര്യയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com