ADVERTISEMENT

തിരുവനന്തപുരം∙ വട്ടിയൂര്‍ക്കാവില്‍ കൊമ്പുകോര്‍ത്ത് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ. പ്രശാന്തും. പ്രളയ ബാധിതര്‍ക്കായി ജനങ്ങള്‍ കൈയയച്ചു നൽകിയ സഹായം കയറ്റിയയച്ചതാണോ പ്രശാന്തിന്റെ പ്രവര്‍ത്തന മികവെന്ന് മുരളീധരൻ ചോദിച്ചു. ഇതിന് മറുപടിയായി തിരുവനന്തപുരത്തെ നല്ല മനസുള്ളവരെ മുഴുവന്‍ അപമാനിക്കുകയാണ് മുരളീധരനെന്ന് വി.കെ. പ്രശാന്ത് തിരിച്ചടിച്ചു.

ഈ പ്രളയകാലത്ത് നഗരസഭയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജനത നടത്തിയ സഹായ ശേഖരണം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സഹായശേഖരണത്തിനു നേതൃത്വം നൽകിയ മേയറും ശ്രദ്ധിക്കപ്പെട്ടു. മേയറെ ഉയര്‍ത്തിക്കാട്ടുന്നത് വട്ടിയൂര്‍ക്കാവ് ഉന്നം വച്ചാണെന്ന് അന്ന് എതിരാളികള്‍ പതുക്കെപ്പറഞ്ഞ കാര്യമാണ് മുരളീധരന്‍ ഇപ്പോൾ മണ്ഡലത്തില്‍ പരസ്യമായി ഉന്നയിച്ചിരിക്കുന്നത്.

എന്നാല്‍ തന്റെ പ്രസ്താവനയിലൂടെ നല്ലവരായ തിരുവനന്തപുരത്തുകാരെ മുഴുവന്‍ മുരളീധരൻ അപഹസിക്കുകയാണെന്ന് വി.കെ പ്രശാന്ത് പറഞ്ഞു. പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളിലെ പ്രശാന്തിന്റെ മികവ് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന്റെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com