ADVERTISEMENT

കൊച്ചി∙ മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഇന്‍ഡോറില്‍ നിന്നുള്ള വിദഗ്ധ എന്‍ജിനീയര്‍ വരുന്നു. ഇരുന്നൂറിലേറെ കെട്ടിടങ്ങള്‍ പൊളിച്ച് പരിചയമുള്ള എന്‍ജിനീയര്‍ എസ്. ബി. സര്‍വത്തെയാണു സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശകനായി കൊച്ചിയില്‍ എത്തുന്നത്. സര്‍വത്തേയുമായി ആലോചിച്ച ശേഷമാകും ഫ്ലാറ്റ് പൊളിക്കാനുള്ള കമ്പനി ഏതെന്ന് വെള്ളിയാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിക്കുക.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ഖനന എന്‍ജിനീയറാണ് എഴുപതുകാരനായ എസ്. ബി. സര്‍വത്തെ. നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിലും ഖനനത്തിലും വിദഗ്ധനാണ് അദ്ദേഹം. ഉള്ളിൽ സ്ഫോടനം നടത്തി ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് ഉടമയാണ് സർവത്തെ. വ്യാഴാഴ്ച കേരളത്തില്‍ എത്തുന്ന സര്‍വത്തെയെയാണ് സർക്കാർ ഫ്ലാറ്റുകള്‍ പൊളിക്കുമ്പോൾ മേല്‍നോട്ടം വഹിക്കാൻ നിയോഗിച്ചിരിക്കുന്നത്.

ഫ്ലാറ്റ് പൊളിക്കാൻ നിലവില്‍ മൂന്നു കമ്പനികളെ പരിഗണിക്കുന്നുണ്ടെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ പൊളിച്ചു തീർക്കാൻ സാധിക്കുന്ന രണ്ടു കമ്പനിയെ തിരഞ്ഞെടുക്കാനാണു സാധ്യത. നാലു ഫ്ലാറ്റ് സമുച്ചയങ്ങളിലായി അഞ്ചു കെട്ടിടങ്ങളാണ് പൊളിക്കാനുള്ളത്.

English Summary : Indore based explosion expert S B Sarwate to arrive Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com