sections
MORE

റഫാലിലെ ആയുധ പൂജയ്ക്കെതിരെ കോണ്‍ഗ്രസ്; തിരിച്ചടിച്ച് അമിത് ഷാ

Amit Shah, Rajnath Singh
അമിത് ഷാ, രാജ്നാഥ് സിങ്
SHARE

ന്യൂഡൽഹി ∙ വിജയദശമി ദിനത്തിൽ ഫ്രാൻസിൽനിന്ന് ഏറ്റുവാങ്ങിയ റഫാൽ യുദ്ധ വിമാനത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആയുധപൂജ നടത്തിയതിനെ വിമർശിച്ച കോൺഗ്രസിനെതിരെ ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് ഇന്ത്യൻ പാരമ്പര്യത്തിന് എതിരാണ്. പാരമ്പര്യം അനുസരിച്ചാണ് പ്രതിരോധ മന്ത്രി പൂജ നടത്തിയത്. ഇത് കോൺഗ്രസിന് ഇഷ്ടപ്പെട്ടിട്ടില്ല. വിജയദശമി ദിനത്തിൽ ആയുധപൂജ തെറ്റാണോയെന്നും ഹരിയാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷാ ചോദിച്ചു. 

ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന റഫാൽ യുദ്ധവിമാനം രാജ്നാഥ് സിങ്ങാണ് ഒൗദ്യോഗികമായി ഏറ്റുവാങ്ങിയത്. റഫാലിന്റെ നിർമാതാക്കളായ ഡാസോ ഏവിയേഷന്റെ ഫ്രാൻസിലെ നിർമാണ യൂണിറ്റിൽ നടന്ന ചടങ്ങിൽ നാട മുറിച്ചാണ് വിമാനം ഏറ്റുവാങ്ങിയത്, തുടർന്ന് പൂജ നടത്തുകയും ചെയ്തു. ഇതുൾപ്പെടെ നാലു റഫാൽ വിമാനങ്ങൾ അടുത്ത മേയിൽ ഇന്ത്യയിലെത്തും. 

59,000 കോടി രൂപയ്ക്ക് ആകെ 36 വിമാനങ്ങളാണ് ഫ്രാൻസിൽ നിന്ന് വാങ്ങുന്നത്. 2022നകം മുഴുവൻ വിമാനങ്ങളുമെത്തും. 2016ൽ ഫ്രാൻസും ഇന്ത്യയും തമ്മിലൊപ്പിട്ട കരാറിൽ വ്യാപക ക്രമക്കേടുകളുണ്ടെന്ന ആരോപണം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ഭരണ – പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള പോരിനു വഴിവച്ചിരുന്നു. 

English Summary: Congress against Indian traditions: Amit Shah backs Rajnath for Rafale shastra puja

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA