ADVERTISEMENT

തിരുവനന്തപുരം ∙ ചോദ്യക്കടലാസ് ഇംഗ്ലിഷിനൊപ്പം മലയാളത്തിലും നല്‍കാൻ പിഎസ്‌സിയെ സഹായിക്കുന്നതിന് ഉപസമിതി രൂപീകരിക്കാന്‍ സർക്കാർ തീരുമാനം. സർവകലാശാലകളുടെയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പ്രതിനിധികളുള്ള ഉപസമിതിയാണ് രൂപീകരിക്കുക.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി.കാര്‍ത്തികേയന്‍ നായര്‍ കണ്‍വീനറായ സമിതിയില്‍ മലയാളം, സംസ്കൃതം സര്‍വകലാശാലകളുടെയും കേരള, മഹാത്മാ ഗാന്ധി, കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകളുടെയും പ്രതിനിധികള്‍ ഉണ്ടാകും. ഇംഗ്ലിഷിലും മലയാളത്തിലും ചോദ്യങ്ങള്‍ തയാറാക്കാന്‍ പ്രാപ്തിയുള്ള അധ്യാപകരെ കണ്ടെത്താനും സാങ്കേതിക പദങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനുമുള്ള സഹായം ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉപസമിതി സമര്‍പ്പിക്കും. 

ഇംഗ്ലിഷിലും മലയാളത്തിലും ചോദ്യം തയാറാക്കാന്‍ കഴിയുന്നവരുടെ പട്ടിക ഉണ്ടാക്കാൻ സര്‍വകലാശാലകള്‍ പിഎസ്‌സിയെ സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇംഗ്ലിഷില്‍ ചോദ്യം തയാറാക്കുന്ന അധ്യാപകര്‍ തന്നെ അത് പരിഭാഷപ്പെടുത്തി നല്‍കണമെന്നാണ് പിഎസ്‌സിയുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com