ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളി ജോസഫിനു കോഴിക്കോട് എൻഐടിയുമായി ഒരു ബന്ധവുമില്ലെന്ന് റജിസ്ട്രാര്‍ ലഫ്റ്റനന്റ് കേണല്‍ കെ. പങ്കജാക്ഷന്‍.  2000 മുതലുള്ള േരഖകൾ പരിശോധിച്ചു. താൽക്കാലിക ജീവനക്കാരിയായി പോലും പ്രവര്‍ത്തിച്ചിട്ടില്ല. ക്യാംപസിൽ വരുന്നതായി കണ്ടിട്ടില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. 

വിവാദത്തില്‍ എന്‍ഐടിയുടെ ഒൗദ്യോഗിക പ്രതികരണം ഇതാദ്യമാണ്. കന്റീന്‍ ക്യാംപസിന് പുറത്താണ്. അവിടെ വന്നു പോകുന്നവർക്ക് എൻഐടിയുമായി ബന്ധമില്ല. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് എൻഐടിയിൽ പ്രൊഫസറാണെന്ന് മറ്റുള്ളവരെ ജോളി തെറ്റിദ്ധരിപ്പിച്ചിരുന്നു. ഐഡി കാർഡുമായി ഇവർ എന്നും രാവിലെ പോകുമായിരുന്നുവെന്ന് ഭർത്താവുൾപ്പടെയുള്ളവർ മൊഴി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എൻഐടി ഔദ്യോഗിക പ്രതികരണം നടത്തിയിരിക്കുന്നത്.

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. ഇവരുടെ കസ്റ്റഡി അപേക്ഷയും കോടതി നാളെ പരിഗണിക്കും. അതിനിടെ കേസിലെ പ്രതി എം. എസ്. മാത്യുവിനായി താമരശ്ശേരി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മാത്യു നിരപരാധി ആണെന്നും ക്രിമിനൽ പശ്ചാത്തലമില്ലെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com