ADVERTISEMENT

കോഴിക്കോട്∙ പൊന്നാമറ്റം വീടിന്റെ ദോഷം കൊണ്ട് കൂടുതൽ കുടുംബാംഗങ്ങൾ മരിക്കുമെന്ന് ജ്യോത്സ്യൻ പ്രവചിച്ചതായി ജോളി തങ്ങളോട് പറഞ്ഞിരുന്നുവെന്ന് അയൽവാസികൾ. മൂന്നിൽ കൂടുതൽ പേർ മരിക്കുമെന്നാണ് ജോളി തങ്ങളെ വിശ്വസിപ്പിച്ചിരുന്നതെന്നും ഇവർ മനോരമ ന്യൂസിനോടു പറഞ്ഞു.

കുടുംബാംഗങ്ങളെ മരണത്തിൽ ജോളിക്കു പങ്കുണ്ടോയെന്ന് നേരത്തേ സംശയം തോന്നിയിരുന്നുവെന്നും അയൽവാസികളായ ആയിഷയും ഷാഹുൽ ഹമീദും മനോരമ ന്യൂസിനോട് പറഞ്ഞു. അന്നമ്മ മരിച്ചപ്പോൾ വീടിനു ദോഷമുണ്ട് പരിഹാരം ചെയ്യണമെന്നു പറഞ്ഞ ജോളി മൂന്നു പേരുടെയും മരണത്തിനു ശേഷം വീടും സ്വത്തുക്കളുമെല്ലാം തന്റേതാണെന്ന രീതിയിൽ നടത്തിയ പെരുമാറ്റവും മറ്റുമാണ് സംശയത്തിലേക്ക് നയിച്ചതെന്നും ഇവർ പറയുന്നു.

ജോളിക്ക് എൻഐടിയിൽ ജോലിയില്ലെന്ന് നേരത്തെ രഹസ്യമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായും ഇവർ പറയുന്നു. പല ആളുകളോടും പല തരത്തിലാണ് തന്റെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ചു പറഞ്ഞിരുന്നു. ഇതിൽ നേരത്തെ സംശയം തോന്നിയിരുന്നെന്നും പറഞ്ഞു. കല്ലറ തുറന്ന ദിവസം ജോളി പരിഭ്രാന്തയായി. കല്ലറ തുറന്നതോടെ താൻ ജയിലിൽ പോകാൻ സാധ്യതയുണ്ടെന്നും മക്കളെ ജീവിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതായും അയൽവാസിയായ അലി പറയുന്നു.

അതിനിടെ  റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ താമരശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുക. 

അലി, ജോളി
അലി, ജോളി

പ്രതികളെ വിശദമായി ചോദ്യംചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യേണ്ടതുണ്ട്. അതേസമയം കേസില്‍ നിര്‍ണായ തെളിവായ ജോളിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com