sections
MORE

‘കൂടത്തായിയിൽ’ ഞെട്ടി പാക്കിസ്ഥാനും; ജോളിയുടെ കുറ്റകൃത്യങ്ങൾ വിശദമായി

Koodathai Murder
കൂടത്തായി വാർത്ത പാക്ക് മാധ്യമത്തിൽ വന്നപ്പോൾ.
SHARE

കോഴിക്കോട് ∙ കേരളം നടുങ്ങിയ കൂടത്തായി കൂട്ടക്കൊലപാതക പരമ്പര പാക്കിസ്ഥാനിലും ചർച്ച. ജോളി നടത്തിയ കൊടുംക്രൂരതകളെ കുറിച്ച് പാക്കിസ്ഥാനിലെ പ്രമുഖ ദേശീയ പത്രമായ ‘ദ് ഡോൺ’ ആണ് റിപ്പോർട്ട് ചെയ്തത്. പത്രത്തിന്റെ ഒാൺലൈൻ എഡിഷനിൽ ഉറുദു ഭാഷയിലാണ് കേരളത്തിലെ സീരിയൽ കില്ലറായ ജോളിയെ കുറിച്ചുള്ള റിപ്പോർട്ടുകൾ. പൊലീസ് അന്വേഷണത്തിൽ ഇതുവരെ പുറത്തുവന്ന കാര്യങ്ങൾ വാർത്തയിലുണ്ട്.

ഇത്രകാലം സംഭവം പുറത്തറിയാതിരുന്നതിലെ അമ്പരപ്പും വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, കൊലപാതക പരമ്പരയിൽ മന്ത്രവാദിക്കും പങ്കുണ്ടെന്ന സൂചനകൾ പുറത്തുവന്നു. റോയിയുടെ വസ്ത്രത്തിന്റെ കീശയിൽനിന്ന് മന്ത്രവാദിയുടെ കാർഡ് കിട്ടിയതോടെയാണ് അന്വേഷണം ഈ വഴിക്കു പുരോഗമിക്കുന്നത്. മന്ത്രവാദി നൽകിയ പൊടി സിലിക്കു കൊടുത്തിരുന്നുവെന്നു ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.

English Summary: Pakistan Media reports Koodathai Murder Case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA