ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി നടത്തിയ ഭൂമിയിടപാടിനെ കുറിച്ച് റവന്യൂ മന്ത്രി ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി. വ്യാജ ഒസ്യത്ത് തയാറാക്കിയത് ഉൾപ്പടെയുള്ള വിഷയങ്ങൾ വിശദമായി അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ ജയശ്രീയോട് അടിയന്തരമായി കലക്ടറേറ്റിലെത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

വ്യാജ രേഖകളുണ്ടാക്കി സ്വത്ത് കൈക്കലാക്കാൻ ജോളിയെ അന്നത്തെ ഡപ്യൂട്ടി തഹസിൽദാരായിരുന്ന ജയശ്രീ സഹായിച്ചെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ അവർ നിഷേധിച്ചിട്ടുമുണ്ട്. മകളെ രണ്ട് തവണ ജോളി അപായപ്പെടുത്താൻ ശ്രമിച്ചതായി ഇവർ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com