ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ജോളിയടക്കം മൂന്ന് പ്രതികളെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 16 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. താമരശേരി കോടതിയുടെതാണ് ഉത്തരവ്. പ്രതികളെ താമരശേരി എത്തിച്ച്  വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം പൊന്നാമറ്റം വീട്ടിൽ  തെളിവെടുപ്പു നടത്തും. .

കേസിലെ മറ്റു പ്രതികളായ മാത്യൂവിന്റെയും പ്രജികുമാറിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളെ പത്തു ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇത് പ്രതിഭാഗം എതിർത്തു. ഇതിനിടെ കേസിലെ മുഖ്യപ്രതി ജോളിയുടെ വക്കാലത്ത് അഡ്വ. ബി.എ. ആളൂർ ഏറ്റെടുത്തു. നിർവികാരമായാണ് ജോളി കോടതി നടപടികളോടു പ്രതികരിച്ചത്. വക്കാലത്ത് ഒപ്പിട്ടു നൽകാൻ ആദ്യം തയ്യാറായില്ല.

കൂടത്തായി ദുരൂഹ മരണക്കേസിൽ റിമാൻഡ് ചെയ്ത എം.എസ്. മാത്യു, ജോളി ജോസഫ്, പ്രജികുമാർ എന്നിവർ
കൂടത്തായി ദുരൂഹ മരണക്കേസിൽ റിമാൻഡ് ചെയ്ത എം.എസ്. മാത്യു, ജോളി ജോസഫ്, പ്രജികുമാർ എന്നിവർ

വൻസുരക്ഷയോടെയായിരുന്നു പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. കോടതി പരിസരത്ത് കൂക്കിവിളിച്ച് വൻപ്രതിഷേധവുമായി നാട്ടുകാരും എത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com