ADVERTISEMENT

കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളി ആദ്യഭർത്താവ് റോയിയെ കൊല്ലാൻ നാല് കാരണങ്ങളെന്നു പൊലീസ്. കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് കാരണങ്ങൾ വ്യക്തമാക്കിയത്. റോയിയെ കൊല്ലാനുള്ള നാലു കാരണങ്ങൾ ഇവയാണ്.

∙ റോയിയുടെ അമിതമായ മദ്യപാന ശീലം

∙റോയിയുടെ അന്ധവിശ്വാസങ്ങൾ

∙ ജോളിയുടെ വഴിവിട്ട ബന്ധങ്ങൾ റോയി ചോദ്യം ചെയ്തത്

∙ സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാൻ

ജോളിക്കൊപ്പം പ്രതികളായ മാത്യുവിനെയും പ്രിജി കുമാറിനെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയരാക്കും. പരിശോധനയ്ക്കു ശേഷം എസ്പി ഓഫിസിലെത്തിച്ചു വിശദമായി ചോദ്യം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com