ADVERTISEMENT

മുംബൈ ∙ ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച ഇന്ത്യയിലെ 100 ധനികരുടെ പട്ടികയിൽ തുടർച്ചയായ 12–ാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി. ജിയോ വളർച്ചയുടെ പിൻബലത്തിൽ 4.1 ബില്യൻ ഡോളർ വർധിപ്പിച്ച് 51.4 ബില്യൻ ഡോളറാക്കിയാണു മുകേഷ് അംബാനി തന്റെ സമ്പത്ത് വർധിപ്പിച്ചത്. എട്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അദാനി പോർട്സിന്റെ ഗൗതം അദാനി രണ്ടാമതെത്തി; സമ്പത്ത് 15.7 ബില്യൻ ഡോളർ. അശോക് ലെയ്‍ലൻഡിന്റെ ഹിന്ദുജ സഹോദരങ്ങൾ 15.6 ബില്യൻ ഡോളറുമായി മൂന്നാം സ്ഥാനത്താണ്.

പട്ടികയിൽ എട്ടു മലയാളികളാണുള്ളത്. 26–ാം സ്ഥാനത്തുള്ള ലുലു ഗ്രൂപ്പിന്റെ എം.എ.യൂസഫലിയാണു മലയാളികളിൽ മുന്നിൽ (4.3 ബില്യൻ ഡോളർ). ആർപി ഗ്രൂപ്പിന്റെ രവി പിള്ള (3.1 ബില്യൻ ഡോളർ), മുത്തൂറ്റ് ഫിനാ‍ൻസിന്റെ എം.ജി.ജോർജ് മുത്തൂറ്റ് (3.05 ബില്യൻ ഡോളർ), ഇൻഫോസിസിന്റെ എസ്.ഗോപാലകൃഷ്ണൻ (2.36 ബില്യൻ ഡോളർ), ജെംസ് എജ്യുക്കേഷന്റെ സണ്ണി വർക്കി (2.05 ബില്യൻ ഡോളർ), ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രൻ (1.91 ബില്യൻ ഡോളർ), വിപിഎസ് ഹെൽത്ത്കെയറിന്റെ ഡോ.ഷംഷീർ വയലിൽ (1.41 ബില്യൻ ഡോളർ), ഇൻഫോസിസിന്റെ എസ്.ഡി.ഷിബുലാൽ (1.4 ബില്യൻ ഡോളർ) എന്നിവരാണു മറ്റു മലയാളികൾ.

English Summary: Forbes India Rich List 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com