ADVERTISEMENT

ഭോപാൽ ∙ കോൺഫറൻസിൽ പങ്കെടുക്കാൻ പോയ മധ്യപ്രദേശ് സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജീനിയർ പ്രജ്ഞ പലിവാൾ (29) തായ്‌ലൻഡിൽ വാഹനമിടിച്ചു മരിച്ചു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന പ്രജ്ഞയുടെ മൃതദേഹം, കുടുംബത്തിലെ ആർക്കും പാസ്പോർട്ട് ഇല്ലാത്തതിനാൽ ഏറ്റുവാങ്ങാനായില്ല. ദുരവസ്ഥയറിഞ്ഞ വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരും മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

ഹോങ്കോങ് ആസ്ഥാനമായുള്ള സംഘടനയുടെ വാർഷിക കോൺഫറൻസിനായാണു പ്രജ്ഞ ഫുക്കെറ്റിലേക്കു പോയതെന്നു സഹോദരൻ പറഞ്ഞു. ബെംഗളൂരുവിലെ മുറിയിൽ കൂടെത്താമസിക്കുന്ന വ്യക്തിയാണു പ്രജ്ഞ കാറിടിച്ചു മരിച്ചത് അറിയിച്ചത്. മധ്യപ്രദേശിലെ ഛത്തർപുർ ജില്ലക്കാരായ കുടുംബം, അലോക് ചതുർവേദി എംഎൽഎയെ ബന്ധപ്പെട്ടു. അദ്ദേഹം മുഖ്യമന്ത്രി കമൽനാഥിനെ വിവരം ധരിപ്പിക്കുകയായിരുന്നു. 

ബാങ്കോക്കിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പ്രജ്ഞയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടെന്നും തടസ്സങ്ങളെല്ലാം നീക്കുമെന്നും വിദേശകാര്യമന്ത്രി എസ്‍.ജയശങ്കർ ട്വീറ്റ് ചെയ്തു. ആവശ്യമെങ്കിൽ കുടുംബാംഗങ്ങൾക്കു തായ്‌ലാൻഡിൽ ചെന്ന് മൃതദേഹം ഏറ്റുവാങ്ങാൻ സൗകര്യമൊരുക്കുമെന്നു മുഖ്യമന്ത്രി കമൽനാഥ് അറിയിച്ചു. പ്രജ്ഞയുടെ കുടുംബാംഗങ്ങൾക്കു വളരെ വേഗത്തിൽ പാസ്പോർട്ടുകൾ നൽകാനും മറ്റു സഹായങ്ങൾക്കും ജില്ലാ അധികാരികളെ ചുമതലപ്പെടുത്തി.

English summary: Indian Techie Dies In Thailand, Centre Offers Help In Bringing Back Body

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com