ADVERTISEMENT

സ്റ്റോക്ക്ഹോം∙ 2019ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. രണ്ടു പതിറ്റാണ്ടുകളായി അയൽ രാജ്യമായ എറിത്രിയയുമായി നിലനിന്നിരുന്ന  അതിര്‍ത്തി തര്‍ക്കങ്ങളില്‍ സ്വീകരിച്ച നിലപാടുകളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

അബി അഹമ്മദ് ഇരുരാജ്യങ്ങൾക്കിടിയിലും സമാധാനം കൊണ്ടുവരാൻ ആത്മാർഥമായി ശ്രമിച്ചപ്പോൾ എറിത്രിയൻ പ്രസിഡന്റ് ഇരും കയ്യും നീട്ടി സ്വീകരിച്ചു. 20 വർഷത്തോളം നിലനിന്ന വൈരം അവസാനിപ്പിച്ച്  എറിത്രിയയുമായി അബി സമാധാന കരാറിൽ ഒപ്പു വച്ചിരുന്നു.

എത്യോപ്യയിലെ നാലാമത്തെ പ്രധാനമന്ത്രിയാണ് അബി അഹമ്മദ് അലി. ഒരോമിയയിലെ അഗാരോയ്ക്ക് അടുത്ത് ബെഷാഷായിലെ ചെറിയൊരു പട്ടണത്തില്‍ 1976 ഓഗസ്റ്റ് 15 നാണ് അബി അഹമ്മദിന്റെ ജനനം.

English Summary: Nobel Peace Prize 2019 Awarded To Ethiopian Prime Minister Abiy Ahmed Ali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com