ADVERTISEMENT

മൂന്നാർ∙ മൂന്നാർ രാജമലയിൽ വാഹനത്തിൽ നിന്നും രാത്രി റോഡിൽ വീണ കുഞ്ഞിനെ രക്ഷിച്ചത് ഓട്ടോഡ്രൈവർ കനകരാജ്. കനകരാജ് കുട്ടിയെ രക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിനു ലഭിച്ചു. വനംവകുപ്പു ജീവനക്കാർ നോക്കി നിൽക്കെയാണു കനകരാജ് കുഞ്ഞിനെ രക്ഷിച്ചത്. കുഞ്ഞിനെ രക്ഷിച്ചത് തങ്ങളാണെന്നായിരുന്നു നേരത്തെ ഉദ്യോഗസ്ഥർ പറഞ്ഞത്. പ്രേതമാണെന്നു കരുതി ഭയന്ന് ഉദ്യോഗസ്ഥർ നോക്കിനിൽക്കുകയായിരുന്നു എന്ന് ഡ്രൈവർ കനകരാജ് പറഞ്ഞു. 

autodriver-kid

കമ്പിളിക്കണ്ടം സ്വദേശികളായ സതീഷ്–സത്യഭാമ ദമ്പതികളുടെ കുഞ്ഞായിരുന്നു അപകടത്തിൽ പെട്ടത്. മൂന്നുമണിക്കൂർ സഞ്ചരിച്ച് വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ നഷ്ടമായ വിവരം മാതാപിതാക്കൾ അറിഞ്ഞത്. രാജമല അഞ്ചാംമയിലിൽ വച്ചായിരുന്നു സംഭവം. വളവ് തിരിയുന്നതിനിടയിൽ മാതാവിന്റെ കയ്യിൽ നിന്നും കുഞ്ഞ് തെറിച്ചു വീഴുകയായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ട് പോകുകയും ചെയ്തു. തലയ്ക്കു പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കുട്ടിയെ പിന്നീട് വനംവകുപ്പ് ഓഫീസിൽ എത്തിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com