sections
MORE

ആര്‍എസ്എസുകാരനെ കൊന്നത് സിപിഎമ്മുകാരല്ല; 25-ാം വര്‍ഷം തെളിഞ്ഞ സത്യം

kunnamkulam-sunil-murder-3
കുന്നംകുളം സുനിൽ വധക്കേസ് പ്രതിയെ ക്രൈംബ്രാഞ്ച് കൊണ്ടുപോകുന്നു
SHARE

തൃശൂർ∙ കുന്നംകുളം തൊഴിയൂരില്‍ ആർഎസ്എസ് പ്രവര്‍ത്തകന്‍ സുനില്‍ കൊല്ലപ്പെട്ട കേസിലെ യഥാർഥ പ്രതികള്‍ പിടിയില്‍. സംഭവം നടന്ന് 25 വർഷങ്ങൾക്കു ശേഷമാണ് യഥാർഥ പ്രതി ചാവക്കാട് തിരുവത്ര സ്വദേശിയായ മൊയിനുദ്ദീൻ പൊലീസ് പിടിയിലാകുന്നത്. ഭീകര സംഘടനയായ ജംഇയത്തുൽ ഹിസാനിയയുടെ പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 

1994 ‍ഡിസംബര്‍ 4–നാണ് ആർഎസ്എസ് പ്രവർത്തകൻ സുനിലിനെ വീട്ടിൽ കയറി വെട്ടിക്കൊന്നത്. ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പൊലീസ് ഏഴ് സിപിഎമ്മുകാരെ പ്രതികളാക്കിയിരുന്നു. 1997 മാര്‍ച്ചില്‍ ഇവരില്‍ നാലുപേരെ തൃശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇതിനിടെ, ശിക്ഷിക്കപ്പെട്ടവര്‍ യഥാര്‍ഥ പ്രതികളല്ലെന്ന് ചില കേസുകളുടെ അന്വേഷണത്തിനിടെ ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതേ തുടർന്ന് ഹൈക്കോടതി ഇവരുടെ ശിക്ഷ റദ്ദാക്കുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

2017ലാണ് സംസ്ഥാന സര്‍ക്കാര്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ടുവര്‍ഷമായി തൃശൂര്‍ ക്രൈംബ്രാഞ്ച് സംഘമാണ് കേസന്വേഷിക്കുന്നത്. ചാവക്കാട് തിരുവത്ര സ്വദേശിയായ മൊയിനുദ്ദീന് പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ചാവക്കാട്ടെ ഹോട്ടല്‍ തൊഴിലാളിയായ മൊയിനുദ്ദീനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊല നടക്കുമ്പോള്‍ കരാട്ടെ അധ്യാപകനായിരുന്നു മൊയിനുദ്ദീന്‍. ഇപ്പോള്‍ നാല്‍പത്തിയൊന്‍പതു വയസുണ്ട്. മറ്റു പ്രതികളെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA