ADVERTISEMENT

കോന്നി∙ ബിഡിജെഎസിനെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അവർ ഒരു മുന്നണിയുടെ ഭാഗമാണ്. എൻഎസ്എസിനോട് വിരോധമില്ലെന്ന് ആവർത്തിച്ച കോടിയേരി എൽഡിഎഫുമായി ചർച്ച വേണോ എന്നു തീരുമാനിക്കേണ്ടത് അവരാണെന്നും പറഞ്ഞു.

കോന്നിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.യു.ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോന്നി തേക്കുതോട്ടിലെത്തിയ കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു. യുഡിഎഫ് എൽഡിഎഫിനെതിരെ വോട്ടുകച്ചവടം ആരോപിക്കുന്നത് പരാജയം ഉറപ്പിച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിൽ കോടിയേരി വീണ്ടും പ്രചാരണത്തിനെത്തിയത് എൽഡിഎഫ് പ്രചാരണം ആവേശത്തിലാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍  അടക്കമുള്ളവർ വരും ദിവസങ്ങളിൽ വോട്ട് തേടി എത്തുന്നതോടെ 23 വർഷമായി കൈവിട്ട കോന്നി മണ്ഡലം തിരിച്ചു പിടിക്കാമെന്ന  പ്രതീക്ഷയിലാണ് എൽഡിഎഫ്.

English Summary: Kodiyeri Balakrishnan on BDJS Entry to LDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com