ADVERTISEMENT

ന്യൂയോർക്ക്∙ യുഎസിലെ ബ്രൂക്‌ലിനിൽ 74 യൂടികാ അവന്യൂവിലുണ്ടായ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു. പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രൂക്‌ലിനിലെ ഒരു സ്വകാര്യ ക്ലബ്ബിൽ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 6.55നാണ് വെടിവയ്പ് നടന്നതെന്നാണ് ന്യൂയോർക്ക് പൊലീസ് അറിയിച്ചത്. 

സംഭവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ആക്രമണം നടക്കാനുണ്ടായ സാഹചര്യം പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. പരുക്കേറ്റ മൂന്നു പേരിൽ ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും ഉൾപ്പെടും. ഇവരിൽ ഒരാളുടെ കൈയ്ക്കും മറ്റു രണ്ടു പേരുടെ കാലിനുമാണ് വെടിയേറ്റത്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

English Summary : 4 killed, 3 injured in Brooklyn Shooting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com