ADVERTISEMENT

മഞ്ചേശ്വരം . എൽ ഡി എഫ് സ്ഥാനാർഥി വിശ്വാസിയായതാണ് മഞ്ചേശ്വരത്ത് യു ഡി എഫിനും ബിജെപിക്കും ഇപ്പോൾ വലിയ പ്രശ്നമെന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ. ഇതിന്റെ പേരിൽ സ്ഥാനാർഥിയെ വ്യക്തിഹത്യ നടത്തുന്നു. എൽഡിഎഫ് സ്ഥാനാർഥി വിശ്വാസിയായതിൽ എന്താണ് തെറ്റ്.

ശങ്കർ റൈയെ കപടവിശ്വാസി എന്നു വിളിച്ച അൽപത്തം പ്രതിപക്ഷ നേതാവിന് എവിടെ നിന്നു വന്നു. അദ്ദേഹത്തിന്റെ അൽപത്തം തെക്കുള്ളവർക്ക് നേരത്തേ അറിയാവുന്നതാണ്. വടക്കുഭാഗമായ മഞ്ചേശ്വരത്തും അതു കാണിക്കണമായിരുന്നോ എന്നാണ് അദ്ദേഹത്തോട് ചോദിക്കാനുള്ളത്. സ്ഥാനാർഥിയുടെ മതത്തെ അവഹേളിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റ് എന്ന പദവിക്കു ചേർന്നതാണോയെന്ന് പരിശോധിക്കണമെന്നും  പിണറായി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com