ADVERTISEMENT

ചെന്നൈ ∙ മഹാബലിപുരത്ത് പ്രഭാത സവാരിക്കിടെ കടല്‍ത്തീരത്തുണ്ടായിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അരമണിക്കൂറോളം കടൽതീരത്ത് ചെലവഴിച്ച മോദി പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും തീരത്ത് നിന്ന് വാരിമാറ്റി. പിന്നീട് മഹാബലിപുരത്ത് തങ്ങിയ ഹോട്ടലിന്റെ ജീവനക്കാരിൽ ഒരാളായ ജയരാജിന് കൈമാറിയതായി മോദി ട്വീറ്റ് ചെയ്തു. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യത്തെ കുറിച്ച് നമ്മൾ ബോധവൻമാരായിക്കണമെന്നും മോദി ട്വിറ്ററിൽ കുറിച്ചു. 

ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങിനെ തമിഴ് ട്വീറ്റോടെ ‌സ്വാഗതം ചെ‌യ്ത മോ‌ദി, മഹാബലിപുരത്തു നേരിട്ടു സ്വീകരിക്കാൻ തനി തമിഴ് സ്റ്റൈലിൽ മുണ്ടും വേഷ്ടിയും ധരിച്ചെത്തിയത് സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരം നേടിയിരുന്നു. സ്യൂട്ടിന്റെ ഔപചാരികത ഒഴിവാക്കി കറുത്ത പാന്റ്സും വെള്ള ഷർട്ടുമായിരുന്നു ഷിയുടെ വേഷം. ഇരുവരും അർജുന തപസ്സ്, പഞ്ചരഥം, കൃഷ്ണന്റെ വെണ്ണക്കട്ടി തുടങ്ങിയ സ്മാരകങ്ങൾ നടന്നു കണ്ടു. ദ്വിഭാഷികൾ കൂ‌‌‌ടെയുണ്ടായിരുന്നെങ്കിലും ഷി ചിൻ പി‌ങ്ങിനു മോ‌ദി ത‌ന്നെ ശിൽപങ്ങളെക്കുറിച്ചു വിവരണം നൽകി.

English Summary: PM Modi Plogging at a beach in Mamallapuram this morning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com