ADVERTISEMENT

കോഴിക്കോട് ∙ കൂടത്തായി കൊലക്കേസില്‍ ജോളി ഉള്‍പ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ഇന്ന് താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി നീട്ടുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

കേസിലെ പരാതിക്കാരന്‍ റോജോ തോമസില്‍ നിന്ന് റൂറല്‍ എസ്.പി കെ.ജി.സൈമണിന്റെ നേതൃത്വത്തില്‍ മൊഴിയെടുക്കുന്നത് രണ്ടാംദിവസവും തുടരും. ചൊവ്വാഴ്ച റോജോയ്ക്കൊപ്പം സഹോദരി റെഞ്ചിയില്‍ നിന്നും അന്വേഷണസംഘം വിവരം ശേഖരിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് റോജോ കൈമാറുമെന്നാണ് വിവരം.

അതേസമയം ജോളിക്ക് വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായം നല്‍കിയ കൂടുതലാളുകളില്‍ നിന്ന് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ബുധനാഴ്ച മൊഴി രേഖപ്പെടുത്തിയേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com