ADVERTISEMENT

തിരുവനന്തപുരം ∙ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിനെതിരെ ഒരു കേസ് കൂടി. മലപ്പുറം ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണത്തിൽ 35 കോടി രൂപയുടെ അഴിമതിയെന്നാരോപിച്ചാണ് കേസ്. ടി.ഒ. സൂരജിനെതിരെ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ് നൽകി.

അ‍ഞ്ച് അപ്രോച്ച് റോഡുകൾക്ക് ടെൻഡർ വിളിക്കാതെ കരാർ നൽകി. കൺസ്ട്രക്ഷൻ കോർപറേഷൻ എംഡി. കെ.എസ്. രാജു, കരാറുകാരായ പി.ജെ. ജേക്കബ്, വിശ്വനാഥൻ വാസു, ജോസഫ് പോൾ എന്നിവരും കേസിൽ പ്രതികളാകും. 

പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ സൂരജ് ഉൾപ്പെടെ നാലുപേരെ ഓഗസ്റ്റ് 30നാണ് വിജിലൻസ് അറസ്റ്റു ചെയ്തത്. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്.

English Summary: One more case against ex PWD Secretary T.O. Sooraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com