കഴുത്തിൽ ചുറ്റി പെരുമ്പാമ്പ്; ആദ്യം പകച്ചു, പിന്നെ കയ്യിലൊതുക്കി - വിഡിയോ

python-attack-tvm
ഭുവന ചന്ദ്രൻനായരുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റിയപ്പോൾ
SHARE

കാട്ടാക്കട ∙ തൊഴിലുറപ്പ് ജോലിക്കിടെ കണ്ട പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ തൊഴിലാളിയുടെ കഴുത്തിൽ പാമ്പ് ചുറ്റി. നെയ്യാർഡാം കിക്മ കോളജ് അങ്കണത്തിൽ കാടുവെട്ടിത്തെളിക്കുകയായിരുന്ന പെരുംകുളങ്ങര പത്മ വിലാസത്തിൽ ഭുവന ചന്ദ്രൻനായരുടെ കഴുത്തിലാണ് പാമ്പ് പിടിമുറുക്കിയത്. നിസാരപരുക്കുകളോടെ ഇദ്ദേഹം അപകടത്തിൽനിന്നു രക്ഷപ്പെട്ടു. പകൽ 11 മണിയോടെയായിരുന്നു സംഭവം

തൊഴിലുറപ്പിന്റെ ഭാഗമായി കിക്മ കോളജിലെത്തിയതായിരുന്നു ഭുവന ചന്ദ്രൻനായരുൾപ്പെടുന്ന 55 അംഗ തൊഴിലാളി സംഘം. രാവിലെ മുതൽ കാട് വെട്ടിത്തെളിക്കുന്ന ജോലി തുടങ്ങി. ഉച്ചയോടെയാണ് കാട് മൂടികിടന്ന സ്ഥലത്ത് തൊഴിലാളികൾ പെരുമ്പാമ്പിനെ കണ്ടത്. വനപാലകരെത്തും മുൻപേ 10 അടിയിലേറെ നീളമുള്ള പാമ്പിനെ ഇവർ പിടികൂടി ചാക്കിലാക്കാൻ ശ്രമിച്ചു. പാമ്പിന്റെ മധ്യഭാഗം പിടിച്ചിരുന്ന ഭുവനചന്ദ്രൻനായരുടെ കയ്യിൽ നിന്നു പാമ്പിലുള്ള പിടിവിട്ടു.

ഇതോടെ പാമ്പ് വാൽ കഴുത്തിൽ ചുറ്റി. ആദ്യം പകച്ചെങ്കിലും ധൈര്യം കൈവിട്ടില്ല. ഒപ്പമുണ്ടായിരുന്ന തൊഴിലാളികളുടെ സഹായത്തോടെ പാമ്പിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. കഴുത്തിനു നിസാര പരുക്കുണ്ട്. പെരുമ്പാമ്പിനെ ഭുവനചന്ദ്രൻനായരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് ചാക്കിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

English Summary: Python Attack in Thiruvananthapuram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA