ADVERTISEMENT

തൃശൂർ ∙ ആർഎസ്എസ് കാര്യവാഹക് ആയിരുന്ന തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കസ്റ്റഡിയിൽ. അഞ്ചങ്ങാടി സ്വദേശി യൂസഫലി, കൊളത്തൂർ സ്വദേശി ഉസ്മാൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. വിദേശത്തുനിന്നെത്തിയ യൂസഫലിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റു ചെയ്തത്.

സുനിലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെന്നു ലോക്കൽ പൊലീസ് കണ്ടെത്തിയ 4 സിപിഎം പ്രവർത്തകർ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് കോടതി ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. കുന്നംകുളം തൊഴിയൂര്‍ സുനില്‍ കൊലക്കേസില്‍ ഇരുപത്തിയഞ്ചു വര്‍ഷത്തിനുശേഷമാണ് സത്യം തെളിഞ്ഞത്. 1994ലാണ് ആർഎസ്എസ് കാര്യവാഹക് ആയിരുന്ന തൊഴിയൂർ സുനിൽ കൊല്ലപ്പെട്ടത്.

English Summary: Two more people in custody in Thozhiyur Sunil Murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com