ADVERTISEMENT

തിരുവനന്തപുരം∙ പൂജപ്പുര ജയിലിൽ നടന്ന കഞ്ചാവ് വേട്ടയിൽ യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസിലെ പ്രതിയിൽ നിന്നും കഞ്ചാവ് പിടികൂടി. യൂണിവേഴ്സിറ്റി  കോളജ് വധശ്രമക്കേസ് പ്രതി നസീമില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. നസീം ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസെടുക്കും. ബീഡിയും പാന്‍പരാഗും സിഗരറ്റും പിടിച്ചെടുത്തു. നസീമിനെ പാർപ്പിച്ചിരുന്ന ബ്ലോക്കിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പിഎസ്‌എസി പരീക്ഷാ തട്ടിപ്പ് കേസിലും നസീം പ്രതിയാണ്.

യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസ് പ്രതിയായ നസീം പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായി സ്ഥിരീകരിച്ചിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും ഫോണില്‍ക്കൂടി കൈമാറി. സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നു അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആറ്റുകാല്‍ എസ്എഫ്ഐ ലോക്കൽ കമ്മിറ്റിയംഗവും മൂന്നാം വർഷ പൊളിറ്റിക്സ് വിദ്യാർഥിയുമായ അഖിലിനെ കുത്തിയ കേസിലാണ് യൂണിറ്റ് സെക്രട്ടറി നസീം പിടിയിലായത്. പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ പരീക്ഷാ തട്ടിപ്പ് നടത്തിയതായി നസീം കുറ്റസമ്മതം നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com