ADVERTISEMENT

കൊച്ചി ∙ ചന്ദ്രയാന്‍2 പൂര്‍ണ പരാജയമാണെന്നു നമ്പി നാരായണന്‍. പദ്ധതിയുടെ ലക്ഷ്യം 98 ശതമാനം കൈവരിച്ചുവെന്ന ഇസ്രോയുടെ വാദം പൊളളയാണ്. ബഹിരാകാശ ഗവേഷണരംഗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട സമയമായെന്നും നമ്പി നാരായണന്‍ പറഞ്ഞു. 

ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്നതായിരുന്നു ചന്ദ്രയാന്‍ രണ്ടിന്റെ ലക്ഷ്യം. എന്നാല്‍ ആ ലക്ഷ്യമാണ് പരാജയപ്പെട്ടത്. പക്ഷെ ജനങ്ങളുടെ മുന്നില്‍ ചന്ദ്രയാന്‍ രണ്ട് തൊണ്ണൂറ്റിയെട്ട് ശതമാനം വിജയകരമായിരുന്നുവെന്ന് ഇസ്രോയ്ക്ക് എങ്ങനെ പറയാന്‍ കഴിഞ്ഞുവെന്ന് നമ്പി നാരായണന്‍ ചോദിച്ചു. പദ്ധതി നൂറുശതമാനം പരാജയമായിരുന്നവെന്ന് അംഗീകരിക്കുന്നതാണ് ഉചിതമെന്നും ഇസ്രോയിലെ മുന്‍ശാസ്ത്രജ്ഞൻ കൂടിയായ നമ്പി നാരായണന്‍ വ്യക്തമാക്കി.

യൂറോപ്യന്‍ സ്പേസ് ഏജന്‍സി മാതൃകയില്‍ ബഹിരാകാശ രംഗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യമാണ്. ഇന്ത്യയും ചൈനയും അത്തരമൊരു ആശയത്തിന് നേതൃത്വം നല്‍കണം. ബഹിരാകാശ രംഗത്ത് സഹകരണം നിലവി‍ല്‍ വന്നാല്‍ ഏഷ്യന്‍ മേഖലയ്ക്ക് നേട്ടമാകുമെന്നും നമ്പി നാരായണന്‍ പറഞ്ഞു. 

English Summary: Nambi Narayanan On Chandrayan 2 Mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com