അർഹതയുണ്ടെങ്കിൽ ചട്ടം ലംഘിക്കാം; വീണ്ടും ന്യായീകരണവുമായി ജലീൽ
Mail This Article
×
കോഴിക്കോട്∙ മാർക്ക് ദാന വിവാദത്തില്‍ നിലപാടിലുറച്ച് മന്ത്രി കെ. ടി. ജലീല്‍. വിദ്യാര്‍ഥിയുടെ ന്യായമായ അവകാശം സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. അര്‍ഹതയുണ്ടെന്നു തോന്നിയാല്‍ ഇനിയും ചട്ടങ്ങള്‍ ലംഘിക്കാനാണു തനിക്കിഷ്ടം. സാധാരണക്കാര്‍ പറഞ്ഞാല്‍ ന്യായമായ കാര്യം ചെയ്യാതിരിക്കാനാകില്ലെന്നും മന്ത്രി കോഴിക്കോട് മുക്കത്തെ സ്വകാര്യ ചടങ്ങില്‍ പറഞ്ഞു. ചടങ്ങിനെത്തിയപ്പോഴും തിരിച്ചുപോകുമ്പോഴും മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. യൂത്ത് ലീഗുകാരും പ്രതിഷേധവുമായി എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.