ADVERTISEMENT

കൊച്ചി∙ മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാൽ മണിക്കൂറുകളോളം ഉൻമാദത്തിലാക്കുന്ന ‘ചൈന വൈറ്റ്’ ലഹരി മരുന്നുമായി യുവാവ് പിടിയിൽ. കൊച്ചി നഗരത്തിലെ ഡിജെ പാർട്ടികളിലേയ്ക്ക് ഓർഡർ അനുസരിച്ച് കൊണ്ടുവരികയായിരുന്ന ലഹരി മരുന്നാണ് എക്സൈസ് സംഘം പിടികൂടിയത്. ഉപഭോക്താക്കൾക്കിടയിൽ വൻ ഡിമാൻഡുള്ള മുന്തിയ ഇനം ഹെറോയ്നാണ് ചൈന വൈറ്റ്. കേരളത്തിലേയ്ക്ക് വൻ തോതിൽ ലഹരി മരുന്നു കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണു പിടിയിലായ ബംഗാൾ മുർഷിദാബാദ് സ്വദേശി  ഇംദാദുൾ ബിശ്വാസ്(33) എന്ന് എക്സൈസ് പറഞ്ഞു.

ഇയാളിൽ നിന്ന് ആറു ഗ്രാം ചൈന വൈറ്റാണ് പിടികൂടിയത്. ഈ ഇനത്തിലുള്ള അഞ്ചു ഗ്രാം ലഹരി കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇടനിലക്കാർ വഴി മൊത്തക്കച്ചവടമാണ് ഇയാൾ നടത്തിയിരുന്നത്. രണ്ടു മില്ലി ഗ്രാം ഹെറോയിൻ അടങ്ങുന്ന പാക്കറ്റ് 2000 രൂപ നിരക്കിൽ ആലുവ,  മാറമ്പിള്ളി  ഭാഗങ്ങളിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപന നടത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ബംഗാളിലെ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയോടു അടുത്തുള്ള ജലംഗി എന്ന സ്ഥലത്തു നിന്നാണ് ഇയാൾ ലഹരി പദാർഥം വാങ്ങി കേരളത്തിലെത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറ‍യുന്നു.

കൊച്ചിയിലെ ലഹരി മാഫിയ സംഘങ്ങൾ ആലുവ ഇടത്താവളമാക്കുന്നതായി നേരത്തേ തന്നെ ശ്രദ്ധയിൽപെട്ടിരുന്നു. അതുകൊണ്ടു തന്നെ ഇവിടുത്തെ മാഫിയ പ്രവർത്തനങ്ങൾക്കെതിരെ പ്രവർത്തനം ശക്തമാക്കുന്നതിനായി ഡപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്തിന്റെ മേൽനോട്ടത്തിൽ ആലുവ എക്സൈസ് റേഞ്ചിൽ ആന്റി നാർക്കോട്ടിക് സ്പെഷൽ ആക്‌ഷൻ ഷാഡോ സംഘം രൂപീകരിച്ചിട്ടുണ്ട്. ഈ സംഘം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ കസ്റ്റഡിയിലായത്. 

ചൈന വൈറ്റിന്റെ ഉപയോഗം രോഗ പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുകയും ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുകയും തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ തടസ്സപ്പെടുവാനും മരണം സംഭവിക്കാൻ തന്നെയും ഇടയാക്കുന്നതാണെന്നാണു വിദഗ്ധർ പറയുന്നത്. ഒരു തവണ ഹെറോയിൻ ഉപയോഗിച്ചാൽ പിന്നെ അതിൽ നിന്ന് മോചനം നേടുന്നതു വളരെ പ്രയാസകരമാണെന്നാണു വിദഗ്ധർ പറയുന്നത്.

ഒക്ടോബർ 24 ന് വോട്ടെണ്ണൽ വിവരങ്ങൾ തൽസമയം അറിയാൻ സന്ദർശിക്കുക

English Summary: China white drug seized at Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com