കൊച്ചിയെ പ്രളയമുക്തമാക്കാൻ ‘ബ്രേക്ക്ത്രൂ’; കാരണമായ ബണ്ട് പൊളിച്ചു

flood
എസ്. സുഹാസ്. കലക്ടർ
SHARE

കൊച്ചി∙ നഗരത്തെ വെള്ളക്കെട്ടില്‍ നിന്നും രക്ഷിക്കാന്‍ കലക്ടറുടെയും പൊലീസ് കമ്മിഷണറുടെയും രാത്രിമുഴുവന്‍ നീണ്ട ഓപ്പറേഷന്‍ ബ്രേക്ത്രൂ. കലൂരില്‍ വെള്ളക്കെട്ടിന് കാരണമായ ബണ്ട് പൊളിച്ചുനീക്കി. പനമ്പിള്ളി നഗറിലെ കയ്യേറ്റങ്ങളും നീക്കി. 2800 സര്‍ക്കാര്‍ ജീവനക്കാരാണ് രാത്രി മുഴുവന്‍ നീണ്ട യജ്ഞത്തില്‍ പങ്കെടുത്തത്. അതേസമയം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ്.

മഴയ്ക്ക് ശമനമായെങ്കിലും കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനും ദുരിതത്തിനും ശമനമില്ല. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട്  തുടരുന്നു. എറണാകുളം ബസ്  സ്റ്റാന്റിൽ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും ഉള്ളിലെ വെള്ളക്കെട്ട് പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല. കാത്തിരിപ്പുകേന്ദ്രവും കടകളും ഇപ്പോഴും വെള്ളത്തിലാണ്. കെഎസ്ഇബി കലൂര്‍ സബ്സ്റ്റേഷനിലെ വെള്ളക്കെട്ട് ഒഴിവായെങ്കിലും നഗരത്തിലെ പലയിടത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. 

English Summary: kochi Waterlogged Issue

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA