ADVERTISEMENT

തിരുവനന്തപുരം∙ വിദേശത്തുനിന്നുള്ള മൃതദേഹങ്ങളും അസുഖബാധിതരായി എത്തുന്ന പ്രവാസികളെയും സൗജന്യമായി വിമാനത്താവളങ്ങളിൽ നിന്നു വീടുകളിലേയ്ക്കോ ആശുപത്രിയിലേയ്ക്കോ എത്തിക്കാൻ നോർക്ക തുടങ്ങിയ ആംബുലൻസ് സർവീസ് മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ കൂടി ലഭ്യമാക്കുന്നു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലാണ് നിലവി‍ൽ ഈ സേവനം ലഭിക്കുന്നത്. വിദേശമലയാളികൾക്കൊപ്പം മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കും ഇനി ആംബുലൻസ് സേവനം ലഭിക്കും. സേവനം ലഭിക്കാൻ ടോൾ ഫ്രീ നമ്പർ–1800 425 3939. വിദേശത്തു നിന്നു ബന്ധപ്പെടാനുള്ള നമ്പർ –00918802012345. ഇ–മെയിൽ– norkaemergencyambulance@gmail.com

ഒക്ടോബർ 24 ന് വോട്ടെണ്ണൽ വിവരങ്ങൾ തൽസമയം അറിയാൻ സന്ദർശിക്കുക www.manoramaonline.com/elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com