ADVERTISEMENT

തിരുവനന്തപുരം ∙ വട്ടിയൂര്‍ക്കാവില്‍ 5,000 വോട്ടിനു ജയിക്കുമെന്ന് കോണ്‍ഗ്രസിന്റെയും 3000ൽ താഴെ വോട്ടിന് ജയിക്കുമെന്ന് സിപിഎമ്മിന്റെയും കണക്കുകൂട്ടല്‍. ജയിക്കില്ലെങ്കിലും 35000–45000നും ഇടയില്‍ വോട്ട് കിട്ടുമെന്നാണ് ബിജെപിയുടെ പ്രാഥമിക കണക്ക്.

പോളിങ് കുറഞ്ഞതില്‍ ആശങ്ക വേണ്ടെന്നും കുറഞ്ഞത് ബിജെപി വോട്ടുകളാണെന്നുമാണു കണക്കുകൂട്ടി കോണ്‍ഗ്രസ് കണ്ടെത്തിയിരിക്കുന്നത്. ജയം ഉറപ്പ്, ഭൂരിപക്ഷം 5,000 എന്നാണു പ്രതീക്ഷ. ഏതുസാഹചര്യത്തിലും 50,000 ൽ അധികം വോട്ടുകള്‍ വട്ടിയൂര്‍ക്കാവില്‍ കിട്ടാറുണ്ടെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. 3,000 ൽ താഴെ ഭൂരിപക്ഷത്തിലുള്ള ജയമാണ് സിപിഎം കണക്കുകൂട്ടല്‍. എന്‍എസ്എസ് നിലപാട് ബാധിച്ചില്ലെന്നും ജില്ലാ നേതൃത്വം അവകാശപ്പെട്ടു.

എക്സിറ്റ് പോള്‍ പറഞ്ഞയത്ര മോശമാകില്ല പ്രകടനമെന്ന് ബിജെപി പറയുന്നു. 40,000ൽ നിന്ന് 5000 വോട്ട് കൂടുകയോ കുറയുകയോ ചെയ്യാം. ബിജെപിക്ക് 25 ശതമാനത്തിലേറെ വോട്ടുള്ള 105 ബൂത്തുകള്‍ മണ്ഡലത്തിലുണ്ട്. എന്നാല്‍ പലയിടത്തും ഇത്തവണ വോട്ടുവീണില്ല. എന്‍എസ്എസ് നിലപാടും മഴയും തിരിച്ചടിക്കു കാരണമായി ബിജെപി ജില്ലാനേതൃത്വം പറയുന്നെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയാണ് അണികളെ നിരാശരാക്കിയതെന്നു വ്യക്തം.

English Summary: Both Congress and CPM hopeful of winning in Vattiyoorkavu byelection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com