ADVERTISEMENT

തൃശൂർ ∙ നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ശ്രീകുമാർ മേനോൻ എതിരെ കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. ജില്ലാ ക്രൈംബ്രാഞ്ച് എസിപി സി.ഡി.ശ്രീനിവാസനാണ് അന്വേഷണ ചുമതല. മുന്നു വകുപ്പുകൾ പ്രകാരമാണ് ശ്രീകുമാറിനെതിരെ കേസ്:

1. സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തി.

2. ഗൂഢഉദേശ്യത്തോടെ സ്ത്രീയെ പിന്തുടർന്നു.

3. സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി.

നേരത്തെ മ‍ഞ്ജു വാര്യർ ഡിജിപിക്കു നേരിട്ടു നൽകിയ പരാതിയിൽ പൊലീസ് ആസ്ഥാനത്തെ ഡിവൈഎസ്പി രാജ്കുമാറിന്‍റെ നേതൃത്വത്തിൽ സിഐ പ്രകാശ് അന്വേഷണം ആരംഭിച്ചിരുന്നു. ഇവർ ശ്രീകുമാർ മേനോന്‍റെ മൊഴി രേഖപ്പെടുത്തുമെന്നും അറിയിച്ചിരുന്നു. മഞ്ജുവിന്റെ പരാതിയിൽ പരാമർശിക്കുന്ന ശ്രീകുമാർ മേനോന്‍റെ സുഹൃത്തിന്‍റെ മൊഴിയും രേഖപ്പെടുത്തും.

ശ്രീകുമാർ മേനോൻ തന്നെയും തന്‍റെ കൂടെ നിൽക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി കാട്ടി തിങ്കളാഴ്ചയാണ് മഞ്ജു വാര്യർ ഡിജിപി ലോക്നാഥ് ബെഹ്‌റ പരാതി നൽകിയത്. ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാർ മേനോനാണ്. തനിക്കെതിരെ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നുവെന്നും മഞ്ജു വാരിയർ പരാതിയിൽ പറയുന്നു.

ഉപതിരഞ്ഞെടുപ്പ് ഫലം തൽസമയം ഒക്ടോബർ 24 രാവിലെ 8 മുതൽ മനോരമ ഓൺലൈനിൽ, സന്ദർശിക്കുക www.manoramaonline.com/elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com